ജിം ലേക്കറിനും അനിൽ കുംബ്ലെക്കും ശേഷം ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകളും വീഴ്ത്തുന്ന ബൗളറായി ന്യൂസിലാൻറിൻറെ അജാസ് പട്ടേൽ. കാലത്തിൻറെ കാവ്യനീതിയെന്നോണം മുംബൈയിൽ ജനിച്ച അജാസ് പട്ടേൽ മുംബൈ പിച്ചിൽ ഇന്ത്യക്കെതിരെ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയത് സ്വപ്ന തുല്യം മാത്രം. ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിലാണ് അജാസ് പട്ടേൽ ചരിത്ര നേട്ടം പൂർത്തിയാക്കിയത്. മുഹമ്മദ് സിറാജിൻറെ വിക്കറ്റ് നേട്ടത്തോടെ അദ്ദേഹം ഒരിന്നിങ്സിലെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി.
സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന വില്പനശാല നിങ്ങളിലേക്ക്
ഗാംഗുലിയെ മുട്ടുകുത്തിച്ച് ജയ് ഷാ 1956ൽ ഓൾഡ് ട്രാഫോഡിൽ ആസ്ട്രേലിയക്കെതിരെ 53 റൺസ് വഴങ്ങി 10 വിക്കറ്റ് സ്വന്തമാക്കിയ ലേക്കർ ചരിത്ര പുസ്തകത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ്. ന്യൂ ഡൽഹിയിൽ പാകിസ്താനെതിരെ വെറും 26 ഓവർ മാത്രം എറിയുന്നതിനിടെ 74 റൺസ് വിട്ടുകൊടുത്ത് ഇന്ത്യയുടെ സ്വന്തം അനിൽ കുംബ്ലെ ആ പട്ടികയിലെ രണ്ടാമനായി. ഇന്നിതാ, ന്യൂസിലാൻറിൻറെ അജാസ് പട്ടേൽ ആ പട്ടികയിലെ മൂന്നാമനായി.
119 റൺസ് വിട്ടുകൊടുത്തുകൊണ്ടാണ് അജാസ് ഈ നേട്ടം കൈവരിച്ചത്. ആദ്യ ദിനം ശുഭ്മാൻ ഗിൽ, ചെതേശ്വർ പുജാര, വിരാട് കോഹ്ലി ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രണ്ടാം ദിനം ബാക്കിയുള്ളവരെയും അജാസ് പുറത്താക്കി. മായങ്ക് അഗർവാളിൻറെ സെഞ്ച്വറി മികവിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 325 റൺസ് എന്ന സ്കോറിലെത്തി.
Discussion about this post