ഇസ്ലാമാബാദ്: പ്രധാനമന്ത്രി ആയിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സാമ്പാദിച്ചുവെന്നാരോപിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വീണ്ടും തടവുശിക്ഷ വിധിച്ചു. ഏഴ് വര്‍ഷം തടവും 25 ലക്ഷം ഡോളര്‍ പിഴയും ആണ് വിധിച്ചിരിക്കുന്നത്.
2016ല്‍ പനാമ പേപ്പറുകള്‍ പുറത്തുവിട്ട സ്വത്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. പ്രധാനമന്ത്രിയായിരിക്കെ 1990ല്‍ നെസ്‌കോള്‍, നീല്‍സെന്‍, ഹാംഗ് ഓണ്‍ എന്നീ വിദേശ കമ്പനികള്‍ വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ അവിഹിത സമ്പത്ത് കടത്തി ലണ്ടനില്‍ 1,820 കോടി രൂപയ്ക്ക് നാല് ഫ്‌ലാറ്റുകള്‍ വാങ്ങിയെന്നാണ് കേസ്
പനാമ പേപ്പറുകള്‍ വെളിപ്പെടുത്തിയ മൂന്നു കേസുകളില്‍ രണ്ടാമത്തെതാണ് ഇത്. ആദ്യ കേസില്‍ ഷെരീഫിന് 10 വര്‍ഷത്തെ തടവാണ്.
Discussion about this post