മോസ്കോ : ആശങ്ക പടര്‍ത്തുന്ന പുതിയ കോവിഡ് വകഭേദം ഒമിക്രോണിനെതിരെ സ്പുട്നിക് വാക്സീന് ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. വാക്സീന്റെ നിര്‍മാതാക്കളായ ഗമലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഒമിക്രോണിനെതിരെ വാക്സീന്റെ ഫലപ്രാപ്തിയെപ്പറ്റിയുള്ള പഠനങ്ങള്‍ തുടങ്ങിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.
ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് സംരക്ഷണം നല്കാന് ബൂസ്റ്റര്‍ വാക്സീന് ഷോട്ടുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യമാണ് റഷ്യ സ്പുട്നിക് വാക്സീന് പുറത്തിറക്കിയത്. അതിനുശേഷം ഒരു തവണ മാത്രം കുത്തിവയ്ക്കാവുന്ന സ്പുട്നിക് ലൈറ്റ് വാക്സീനും ഷ്യ അവതരിപ്പിച്ചിരുന്നു.ഈ രണ്ട് വാക്സീനുകളും ഒമിക്രോണിനെതിരെ പ്രവര്‍ത്തിക്കുമെന്ന് ഗമലിയ ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തലവന്‍ ട്വിറ്ററില്‍ കുറിച്ചു.
മറ്റ് രണ്ട് വകഭേദങ്ങള്‍ക്കെതിരെയും സ്പുട്നിക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കിറില്‍ ദിമിത്രിവ് വ്യക്തമാക്കി. വാക്സീനില്‍ മാറ്റം വരുത്തേണ്ടതില്ലെങ്കില്‍ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് ബൂസ്റ്റര്‍ ഡോസുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകാരിയാണെന്നതിന് നിലവില്‍ സ്ഥിരീകരണങ്ങളൊന്നുമില്ലെന്നും ഇതിന് ഇനിയും പഠനങ്ങള്‍ ഏറെ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post