തിരുവനന്തപുരം: വനിതാ മതില് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വിജയിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികല. അതേസമയം സിപിഎം പരാജയപ്പെടുമെന്നും കെപി ശശികല പറഞ്ഞു. ഈ മാസം 26ാം തീയ്യതി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ‘അയ്യപ്പ ജ്യോതി’ തെളിയിക്കുമെന്നും അവര്‍ അറിയിച്ചു.
അയ്യപ്പ ജ്യോതി കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് തെളിയിക്കുക. അതില്‍ 10 ലക്ഷം പേര് പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. പത്ത് ലക്ഷത്തില്‍ ഒരു ലക്ഷം പേര് എറണാകുളം ജില്ലയില്‍ നിന്നുളളവരാണെന്നും ശശികല പറഞ്ഞു. ആചാരവും വിശ്വാസവും സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലൂന്നി വൈകീട്ട് അഞ്ച് മണിക്കാണ് ജ്യോതി തെളിയിക്കുകയെന്നും കെപി ശശികല കൂട്ടിച്ചേര്‍ത്തു.
Discussion about this post