റോം: പ്രമുഖ മുസ്‌ലിം മതപണ്ഡിതയായ സെബ്രീന ലേ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്ല യൂസുഫ് അലിയുടെ വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാനം ഇറ്റാലിയനിലേക്ക് മൊഴിമാറ്റം നടത്തി. ഇസ്‌ലാമിക തത്ത്വജ്ഞാനത്തിലെ ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൂടെയും മതാന്തര സംവാദങ്ങള്‍ക്കുള്ള സംഭാവനകളിലൂടെയും യൂറോപ്പിന്റെ ശ്രദ്ധനേടിയ പ്രമുഖ മുസ്‌ലിം മതപണ്ഡിതയാണ് സെബ്രീന ലേ. അഞ്ചുവര്‍ഷംകൊണ്ട് വിവര്‍ത്തനം പൂര്‍ത്തീകരിച്ചത് ഭര്‍ത്താവും മലയാളി മുസ്‌ലിം പണ്ഡിതനുമായ അബ്ദുല്ലത്തീഫ് ചാലിക്കണ്ടിയുടെ സഹകരണത്തോടെയാണ്.
വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സഹകരണവും സംവാദവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ‘തവാസുല്‍ യൂറോപ്പ്’ എന്ന സംഘടനയാണ്. ഇറ്റലിയിലെ ബഹുസ്വരസമൂഹത്തില്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന ഖുര്‍ആന്‍ പരിഭാഷയുടെ അഭാവം ബോധ്യപ്പെട്ടതുകൊണ്ടാണ് ആധികാരികതയില്‍ ആഗോള അംഗീകാരം നേടിയ അബ്ദുല്ല യൂസുഫ് അലിയുടെ കൃതി മൊഴിമാറ്റാന്‍ തീരുമാനിച്ചതെന്ന് സെബ്രീന പറഞ്ഞു.
പുസ്തകത്തിന്റെ കോപ്പികള്‍ ഇറ്റലിയിലെ പ്രമുഖ പണ്ഡിതര്‍ക്കും ബുദ്ധിജീവികള്‍ക്കും ൈലബ്രറികള്‍ക്കും സമ്മാനിക്കുമെന്നും സാധാരണക്കാര്‍ക്ക് രാജ്യവ്യാപകമായി ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും അവര്‍ പറഞ്ഞു. റോം ആസ്ഥാനമായ ഈ സ്വതന്ത്ര ഗവേഷണ സംവാദവേദി ഇതിനകം മുപ്പത് ഇസ്‌ലാമിക ക്ലാസിക് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയിരത്തില്‍പരം പേജുകളുള്ള ഗ്രന്ഥത്തിന്റെ മൊഴിമാറ്റം ശ്രമകരമായിരുന്നു.
Discussion about this post