വണ്ടൂര്‍: 1500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം കവര്‍ന്നത് 23കാരന്റെ ജീവന്. പോരൂര്‍ ചാത്തങ്ങോട്ടുപുറം താലപ്പൊലിപ്പറമ്പില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി വടക്കേമല സ്വദേശി വേലാമ്പറമ്പന് ശിവപ്രസാദിന്റെ മകന് വിഷ്ണു(23) ആണ് ക്രൂരമര്‍ദ്ദനത്തിനിരയായി മരണപ്പെട്ടത്.
സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമാകാതെയാണ് വിഷ്ണുവിന്റെ അകാല വിയോഗം. വീടുവയ്ക്കാനായി വാങ്ങിയ സ്ഥലത്താണ് വിഷ്ണുവിന് അന്ത്യവിശ്രമം.
20 വര്‍ഷം മുമ്പ് ഇടുക്കി വടക്കേ മലയില്‍ നിന്ന് ടാപ്പിങ് ജോലിക്ക് ജില്ലയിലെത്തിയതാണ് വിഷ്ണുവിന്റെ മാതാപിതാക്കളായ ശിവപ്രസാദും സിനിയും. നേരത്തെ എളങ്കൂര്‍ ചാരങ്കാവിലാണ് താമസിച്ചിരുന്നത്. കൂലിയില്‍ നിന്ന് മിച്ചം പിടിച്ചാണ് ഇവിടെ ആറ് സെന്റ് സ്ഥലം വാങ്ങിയത്. ഇതാണ് കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. അച്ഛനും അമ്മയ്ക്കുമൊപ്പം വിഷ്ണുവും ടാപ്പിങ്ങിന് പോയിരുന്നു.
ബൈക്കിന്റെ കാര്‍ബറേറ്ററിന്റെ പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് വിഷ്ണുവിന് ക്രൂരമര്‍ദ്ദനമേറ്റത്. വിഷ്ണുവിന്റെ സഹോദരന് ജിഷ്ണു കുട്ടിപ്പാറയിലെ ബൈക്ക് വര്‍ക്ഷോപ്പില്‍ ജീവനക്കാരനാണ്. അവിടെ ഒപ്പം ജോലി ചെയ്തിരുന്ന രൂപേഷുമായി 1500 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് പിന്നീട് അടിപിടിയില്‍ കലാശിച്ചത്. ജിഷ്ണുവിന്റെ വീടിനു സമീപത്തുകൂടി രൂപേഷ് പോയപ്പോള്‍ അച്ഛന് ശിവപ്രസാദും അനുജന് വിഷ്ണുവും പണത്തെക്കുറിച്ചു ചോദിച്ചു.
Also Read:ഒമിക്രോൺ ഗുരുതരമല്ല, നേരിയ ലക്ഷണങ്ങൾ മാത്രം; യുകെ അനാവശ്യ പരിഭ്രാന്തി പരത്തുന്നുവെന്നും വകഭേദത്തെ തിരിച്ചറിഞ്ഞ ഡോക്ടർ
ഇതോടെ രൂപേഷ്, സുഹൃത്തുക്കളുമായി വന്ന് മര്‍ദിക്കുകയായിരുന്നു. കല്ല് കൊണ്ടുള്ള അടിയില്‍ വിഷ്ണുവിന്റെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റു. ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു. രണ്ട് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. പിടിയിലായ ചാരങ്കാവ് കോളനിയിലെ മേലേകളത്തില്‍ രൂപേഷ് (24), വിഷ്ണു (22), പന്നിക്കോട് ഷൈജു (27), അക്കരമേല്‍ രാജേഷ് (27) മഠത്തൊടി സുധീഷ് എന്ന മണി (24), പാലാതൊടി ദേവദാസന് (24) എന്നിവരെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post