ബെംഗളൂരു: കൊവിഡ് 19 വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തിൽ ആശങ്കയുയരുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് കർണാടക സർക്കാർ.കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി കർണാടക.
വിമാനത്താവളത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്കും പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ തീരുമാനമെടുത്തത്.
സർക്കാർ ഓഫീസുകൾ, മാളുകൾ, ഹോട്ടൽ, സിനിമ തിയേറ്ററുകൾ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. കൂടാതെ സ്കൂളുകളിലും കോളേജുകളിലുമുള്ള പരിപാടികൾക്ക് താൽകാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് കർണാടകയിലെത്തുന്ന വിദ്യാർഥികളുടെ കൈയ്യിൽ നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വീണ്ടും പരിശോധന നടത്തണം.കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ കർണാടകയിലെത്തിയ വിദ്യാർഥികളാണ് വീണ്ടും ആർ.ടി.പി.സി.ആർ നടത്തേണ്ടത്.
Discussion about this post