കോഴിക്കോട്: മഴക്കെടുതി കാരണം കർണാടകയിലെ ഹോൾസെയിൽ മാർക്കറ്റുകളിലും പച്ചക്കറി വില കുതിച്ചുയരുന്നു. കർണാടകയിൽ കാർഷിക വിളകൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന മൈസൂർ, കൂർഗ് ജില്ലകളിലുണ്ടായ മഴക്കെടുതിയാണ് രണ്ടാഴ്ചക്കിടെ പച്ചക്കറി വില കൂട്ടിയത്.
മൈസൂർ, ഗുണ്ടൽപ്പേട്ട് പച്ചക്കറി മാർക്കറ്റുകളിൽ രണ്ടാഴ്ചക്കിടെ പച്ചക്കറിക്ക് ഇരട്ടിയിലധികമാണ് വില കൂടിയത്. വടക്കൻ കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത് ഇവിടങ്ങളിൽ നിന്നാണ്.
സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ക്രിസ്തുമസിന് മുമ്പ് വലിയ രീതിയിൽ വില കുറയാൻ സാധ്യതയില്ലെന്നാണ് നിരീക്ഷണം. നിലവിൽ കർണാടകയിലെ മാർക്കറ്റുകളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കുമ്പോൾ ഡീസൽ വില പോലും ലഭിക്കുന്നില്ലെന്ന് കേരളത്തിൽ നിന്നുള്ള വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലേക്ക് പഴയപടി പച്ചക്കറി എത്തിയാൽ വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയും കച്ചവടക്കാർക്കുണ്ട്.
Discussion about this post