കൊച്ചി: ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ് രംഗത്ത്. കേരളത്തിൽ ആരെങ്കിലും ആർക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ എന്നകാര്യം എന്റെ അറിവിൽ ഇല്ലെന്ന് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായി ടിജി മോഹൻദാസ് കുറിച്ചു. ഇപ്പോൾ നടക്കുന്ന വിവാദം സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകർക്കുമെന്നായിരുന്നു സന്ദീപ് വാര്യരുടെ നിരീക്ഷണം. ഇതിനെ അപ്പാടെ തള്ളി തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്ന് തീർത്ത് പറയുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ടിജി മോഹൻദാസ്.
‘ആരോ തുപ്പിയ ഭക്ഷണം എനിക്ക് വിളമ്പും എന്ന് സംശയമുളള ഹോട്ടലിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ല. ഈ സംശയം ആരും തീർക്കുന്നുമില്ല. എന്നുവെച്ച് ഞാൻ ആരേയും ഉപരോധിക്കാനോ വഴക്കിനോ ഇല്ല. അമുസ്ലീമായി ജനിച്ചു പോയി എന്ന ഒരു കുറ്റം ഞാൻ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ തുപ്പിയ ഭക്ഷണം കഴിപ്പിക്കുക എന്നതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഏതായാലും ആ ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറല്ല. പക്ഷേ ഒരു കാര്യം നിങ്ങൾക്ക് ചെയ്യാം. എന്നെപ്പോലുള്ളവരെ പിടിച്ചു ജയിലിലിട്ട് ബലം പ്രയോഗിച്ച് ഹലാൽ ഭക്ഷണം തീറ്റിക്കാം. പണ്ട് ആൻഡമാൻ ജയിലിൽ ചെയ്ത പോലെ ഏത് വിസർജ്യവും തീറ്റിക്കാം. ആ മാർഗം നോക്കിക്കൊള്ളുക’- ‘ടിജി മോഹൻദാസ് കുറിപ്പിൽ പറയുന്നു.
സർക്കാർ ഓണക്കിറ്റിലൂടെ വിതരണം ചെയ്തത് ഹലാൽ പപ്പടമാണെന്നും ശബരിമലയിൽ ഹലാൽ ശർക്കര വിതരണം ചെയ്തത് മഹാപാപമാണെന്നും അദ്ദേഹം പറയുന്നു.
ടിജി മോഹൻദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഉപരോധമോ അപരാധമോ?
————————————————
കേരളത്തിൽ ആരെങ്കിലും ആർക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ? എന്റെ അറിവിൽ ഇല്ല. പക്ഷേ ആരോ തുപ്പിയ ഭക്ഷണം എനിക്ക് വിളമ്പും എന്ന് സംശയമുളള ഹോട്ടലിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ല. ഈ സംശയം ആരും തീർക്കുന്നുമില്ല. എന്നുവെച്ച് ഞാൻ ആരേയും ഉപരോധിക്കാനോ വഴക്കിനോ ഇല്ല.
പക്ഷേ ഓണക്കിറ്റിൽ ഒളിപ്പിച്ച് മൊത്തം ജനതയെ ഹലാൽ പപ്പടം തീറ്റിച്ചത് മഹാ മോശമായിപ്പോയി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചത് മഹാ പാപമായിപ്പോയി. അമുസ്ലീമായി ജനിച്ചു പോയി എന്ന ഒരു കുറ്റം ഞാൻ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ തുപ്പിയ ഭക്ഷണം കഴിപ്പിക്കുക എന്നതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല
ഏതായാലും ആ ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറല്ല. പക്ഷേ ഒരു കാര്യം നിങ്ങൾക്ക് ചെയ്യാം. എന്നെപ്പോലുള്ളവരെ പിടിച്ചു ജയിലിലിട്ട് ബലം പ്രയോഗിച്ച് ഹലാൽ ഭക്ഷണം തീറ്റിക്കാം. പണ്ട് ആൻഡമാൻ ജയിലിൽ ചെയ്ത പോലെ ഏത് വിസർജ്യവും തീറ്റിക്കാം. ആ മാർഗം നോക്കിക്കൊള്ളുക
അല്ലാതെ മുസ്ലീമിന്റെ ഹോട്ടലിൽ ഹിന്ദു കുശിനിപ്പണി ചെയ്യുന്നുണ്ട്; കൃസ്ത്യാനി പൊറോട്ട അടിക്കുന്നുണ്ട്; അവരുടെ ജോലി പോകും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കരുത്. പകരം എന്റെ ഭക്ഷണത്തിൽ തുപ്പുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. തുപ്പുന്നില്ല ഊതുന്നേയുള്ളൂ എന്നും കേൾക്കുന്നു!
ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തിൽ കഴിപ്പിക്കരുത്. അങ്ങനെ ചെയ്താൽ സമുദായങ്ങൾ തമ്മിലുള്ള TRUST നശിക്കും. അതിലും നല്ലത് തുറന്നു പറയുകയാണ്. ആവശ്യക്കാർ കഴിച്ചോളും. അല്ലാത്തവർ കഴിക്കില്ല. പിൻവാതിലിലൂടെ ആരും മതം കടത്താൻ നോക്കരുത്.
അങ്ങനെ ചെയ്യുന്നവരെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തിൽ തുപ്പുന്നതിനേക്കാൾ മോശം പ്രവൃത്തിയാണ്. സമൂഹം നിലനിൽക്കുന്നത് പരസ്പര വിശ്വാസത്തിന്റെ (TRUST) പുറത്താണ്.
ഇറച്ചി ഹലാലാക്കുന്നത് എങ്ങനെ എന്ന് ഏകദേശം എല്ലാവർക്കും അറിയാം. പക്ഷേ ചോറും സാമ്പാറും അവിയലും പപ്പടവും ശർക്കരയുമൊക്കെ ഹലാലാക്കുന്നത് എങ്ങനെയാണ്? തുപ്പിയോ തുമ്മിയോ അതോ മൂക്ക് ചീറ്റിയോ? ഇത് അറിയാൻ ഭക്ഷണം കഴിക്കുന്ന ആളിന് അവകാശമില്ലേ? ഈ ചോദ്യം ചോദിച്ചാൽ അത് ഉപരോധമോ അപരാധമോ ആകുമോ? തരുന്നത് മിണ്ടാതെ തിന്നോളണം എന്ന അവസ്ഥയാണോ കേരളത്തിൽ?
Discussion about this post