കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,910 രൂപയും പവന് 23,280 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയ്യതിയിലെ നിരക്ക്. ഡിസംബര്‍ 11നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു ഡിസംബര്‍ 11ലെ നിരക്ക്.
Discussion about this post