ന്യൂഡല്‍ഹി: പ്രധാനമന്ത്രി മാത്രമല്ല മന്ത്രിസഭയിലെ മന്ത്രിമാരും വിദേശയാത്രകളില്‍ പിന്നിലല്ലെന്ന് തെളിയിച്ച് യാത്രയുടെ കണക്ക് വിവരങ്ങള്‍ പുറത്ത്. നാല് വര്‍ഷത്തിനിടെ മന്ത്രിമാരുടെ വിദേശ പര്യടനത്തിന് ഏകദേശം 240 കോടിയാണ് സര്‍ക്കാര്‍ പൊടിച്ചത്.
ഒരു ദേശീയ മാധ്യമം വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ ഉദ്ധരിച്ചു നല്കിയ വാര്‍ത്ത പ്രകാരമാണിത്. കാബിനറ്റ് മന്ത്രിമാരുടെ ഔദ്യോഗിക യാത്രകള്‍ക്കായി 225.30 കോടി ചെലവഴിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.
സഹമന്ത്രിമാരുടെ യാത്രകള്‍ക്കായി 13.75 കോടി ചെലവിട്ടു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി നാലുവര്‍ഷത്തിനിടെ 2000 കോടി ചെലവിട്ടതായി കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വികെ സിങ് വെളിപെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭയിലെ മന്ത്രിമാരുടെ യാത്രാവിവരങ്ങളും പുറത്ത് വരുന്നത്.
Discussion about this post