തിരുവനന്തപുരം: സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്നിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന നിരുപം ബംഗാളില്‍ സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ച നേതാവാണെന്നും ബുദ്ധദേവ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന അദ്ദേഹം ബംഗാളിന്റെ വ്യവസായ വികസനത്തിന് ധീരമായ ചുവടുവയ്പ്പുകള്‍ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സിപിഐ എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗമായ നിരുപം സെന്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post