ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവർത്തകനുമായ ആലപ്പി ലത്തീഫ് എന്നറിയപ്പെടുന്ന ചുങ്കം പുത്തൻപുരയ്ക്കൽ ലത്തീഫ്(85) അന്തരിച്ചു. തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയിൽ എത്തിയതാണ് ആലപ്പി ലത്തീഫിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.
ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ തുടങ്ങിയവയുൾപ്പെടെ 50-ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. പിന്നീട് ആലപ്പുഴയിൽ വലിയകുളത്ത് പുരാവസ്തുവ്യാപാരം നടത്തുകയായിരുന്നു.
ഭാര്യ: ബീമ. മക്കൾ: ബീന, ഹാസ്ലിം, നൈസാം, ഷാഹിർ(ദുബായ്). മരുമക്കൾ: ഷാജി(ദുബായ്), കെ.എസ്. അനീഷ(ട്രേഡിങ് കമ്പനി, ആലപ്പുഴ), മുംതാസ്(വിവൺ ഹോസ്പിറ്റൽ). ഖബറടക്കം ആലപ്പുഴ മസ്താൻപള്ളി കിഴക്കേ ജുമാമസ്ജിദിൽ നടന്നു.
Discussion about this post