ന്യൂയോർക്ക്: താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം നേടിയതോടെ കാബൂൾ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിച്ച അഫ്ഗാൻ ദമ്പതികൾ മൂന്നുമാസങ്ങൾക്കിപ്പുറവും തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. സുരക്ഷാവേലിക്ക് മുകളിലൂടെ സൈനികന് കൈമാറിയ കുട്ടിയെ തിരികെ കിട്ടാനാണ് ഇവരുടെ അന്വേഷണം. ഓഗസ്റ്റ് 19ന് കാബൂൾ വിമാനത്താവളത്തിലെ തിരക്കിനിടെയാണ് മിർസാ അലിയും ഭാര്യ സുരയ്യയും തങ്ങളുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് സൊഹൈലിനെ മതിലിനു മുകളിലൂടെ അമേരിക്കൻ സൈനികന് കൈമാറിയത്.
ഈ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്തിൽ കയറിപ്പറ്റാനുള്ള വെപ്രാളത്തിനിടെയാണ് ദമ്പതികൾ കുഞ്ഞിനെ മതിൽക്കെട്ടിനു മുകളിലൂടെ സൈനികർക്ക് കൈമാറിയത്. മിർസ അലിയും ഭാര്യ സുരയ്യയും അഞ്ച് മക്കളും വിമാനത്താവളത്തിൽ എത്തിയപ്പോൽ തിരക്കിൽ കൈക്കുഞ്ഞിന് അപകടം സംഭവിക്കാതിരിക്കാനാണ് കുട്ടിയെ കൈമാറിയത്.
US soldiers rescue a BABY which was thrown over the wall of the airport in #Kabul in #Afghanistan
That is how desperate people are to get out.
Think about throwing (literally) your CHILD to random strangers over a wall.
Heartbreaking pic.twitter.com/TZkdLsZo6Z
— Emily Schrader – אמילי שריידר (@emilykschrader) August 19, 2021
പിന്നീട് പ്രധാന കവാടത്തിലെത്തുമ്പോൾ തിരികെ വാങ്ങാമെന്നാണ് കരുതിയത്. എന്നാൽ മൂന്ന് മാസത്തിനിപ്പുറവും കുട്ടിയെ കുറിച്ച് ഒരു വിവരവും ഇല്ല. കുട്ടിയെ അമേരിക്കൻ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ് കൈമാറിയതെന്നും ഇംഗ്ലീഷ് ഭാഷ അറിയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ തങ്ങൾക്ക് അറിയില്ലെന്നും ഇവർ പറയുന്നു.
കുട്ടിയെ കിട്ടിയില്ലെങ്കിലും മിർസയ്ക്കും കുടുംബത്തിനും അവിടെ നിന്ന് രക്ഷപ്പെടേണ്ടി വന്നു. അഭയാർത്ഥികളുമായി ഖത്തറിലേക്ക് പോയ ഒരു വിമാനത്തിൽ കയറി അവിടെ നിന്ന് ജർമനിയിലേക്ക് പോയ കുടുംബം ഇപ്പോൾ അമേരിക്കയിൽ അഭയം തേടിയിരിക്കുകയാണ്. കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Discussion about this post