തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. പൊലീസുകാരനായ സജിന്റെയും ആതിരയുടെയും മകള്‍ അനാമികയാണ് മരിച്ചത്. വീടിന് സമീപത്തെ നെയ്യാറില്‍ വീണാണ് അപകടം സംഭവിച്ചത്.
നെയ്യാര്‍ പാലക്കടവ് കയത്തിന് സമീപത്താണ് സംഭവം. അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന് തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥനാണ്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന്റെ മുപ്പത് മീറ്റര്‍ അകലെയാണ് ആറ്. ഇതിന്റെ 60 മീറ്റര്‍ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, കുട്ടി എങ്ങനെ ആറിന്റെ തീരത്തെത്തി എന്നതില്‍ സംശയം തുടരുകയാണ്. നാട്ടുകാരും പോലീസും സംഭവസ്ഥലത്തുണ്ട്.
Discussion about this post