ഉത്തര്‍പ്രദേശ്: വിവാഹം കഴിഞ്ഞ ശേഷവും ഭാര്യയ്ക്ക് തന്നോട് അടുപ്പമില്ലെന്ന് മനസിലാക്കിയതോടെ ഭാര്യയെ കാമുകനൊപ്പം പറഞ്ഞ് വിട്ട് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ പങ്കജ് ശര്‍മ്മ എന്ന യുവാവാണ് സിനിമയിലെ നായകനെപ്പോലെ ഭാര്യയെ കാമുകനൊപ്പം അയച്ചത്.
കഴിഞ്ഞ മേയിലാണ് കോമള്‍ എന്ന യുവതിയുമായി പങ്കജിന്റെ വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ അന്നു മുതല്‍ ഭാര്യ തന്നോട് അകലം പാലിച്ചിരുന്നതായി പങ്കജ് പറയുന്നു. മാത്രമല്ല കോമള്‍ തന്നോടു സംസാരിക്കുക പോലുമില്ലായിരുന്നുവെന്നും യുവാവ് പറയുന്നു. ഒടുവില്‍ കാര്യം തിരക്കിയപ്പോഴാണ് പിന്റു എന്ന യുവാവുമായി പ്രണയത്തിലാണെന്നും തന്റെ ഇഷ്ടമില്ലാതെയാണ് വിവാഹം കഴിപ്പിച്ചതെന്നും കോമള്‍ പറയുന്നത്.
ഇതിനെക്കുറിച്ച് പങ്കജ് ഭാര്യാസഹോദരനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയാള്‍ കോമളിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിഷയം ഗാര്‍ഹിക പീഡന സെല്ലിന് മുന്നിലെത്തി. ഇവിടെ വച്ചും യുവതി ആഗ്രഹത്തില്‍ ഉറച്ചുനിന്നു. ഇതോടെ കാമുകനൊപ്പം ഒരുമിച്ച് താമസിക്കാന്‍ യുവതിയെ പങ്കജ് ശര്‍മ്മ അനുവദിക്കുകയായിരുന്നു.
വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പങ്കജായിരുന്നു. വെള്ളിയാഴ്ച നടന്ന വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളും പങ്കെടുത്തു. എന്നാല്‍ ഗുരുഗ്രാമിലുള്ള ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് പങ്കജ് ശര്‍മ്മ.
Discussion about this post