ബംഗളൂരു: പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ ആരാധകര്‍ ഒന്നടങ്കം തകര്‍ന്നിരിക്കുകയാണ്. പലരും കുഴഞ്ഞു വീണു മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ ആരാധനാമൂര്‍ത്തി ലോകത്തോട് വിടപറഞ്ഞതില്‍ മനംനൊന്ത് ആരാധകന് ജീവനൊടുക്കിയതാണ് ഒടുവിലായി എത്തുന്ന റിപ്പോര്‍ട്ട്.
ബെലഗാവി അത്താനിയിലെ രാഹുല്‍ ഗാദിവഡ്ഡരയാണ് വെള്ളിയാഴ്ച രാത്രി വീട്ടില്‍ ജീവനൊടുക്കിയത്. പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ രാഹുല്‍ ഏറെ ദുഃഖിതനായിരുന്നുവെന്നാണ് വിവരം. പുനീതിന്റെ ചിത്രത്തില്‍ പൂക്കള്‍ വിതറി ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇതിനു പുറമെ, ഉഡുപ്പിയിലെ സാലിഗ്രാമത്തില്‍ പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്തയറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ സ്വയം കൈപ്പടം അടിച്ചുതകര്‍ത്തു. സതീഷ്(35) എന്ന യുവാവാണ് ഓട്ടോറിക്ഷയുടെ ഹാന്‍ഡിലില്‍ തുടര്‍ച്ചയായി ഇടിച്ച് കൈപ്പടത്തിന് പരിക്കേല്‍പ്പിച്ചത്. സതീഷിനെ പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി.
Discussion about this post