അന്തരിച്ച കന്നഡ നടന് പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഹൃദയംനുറുങ്ങുന്ന കുറിപ്പുമായി നടി ഭാവന. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്കുമാറായിരുന്നു നായകന്. ചിത്രം വലിയ വിജയം നേടിയിരുന്നു.
കന്നഡയിലെ തന്റെ ആദ്യത്തെ നായകന് എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് ഭാവന സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ജാക്കിക്ക് പുറമേ യാരേ കൂഗഡള്ളി, മൈത്രി എന്നീ ചിത്രങ്ങളില്‍ ഭാവനയും പുനീതും ഒന്നിച്ച് എത്തിയിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം.
ഭാവനയുടെ കുറിപ്പ് ഇങ്ങനെ;
‘അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്ക്കാന് പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടന്മാരില് ഒരാള്‍. മൂന്ന് സിനിമകള്‍ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല സന്തോഷങ്ങളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനില്ക്കും. നിങ്ങളെ ആഴത്തില്‍ മിസ്സ് ചെയ്യും. നേരത്തെ പോയി..’
Discussion about this post