കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയിട്ടും കാര്യമായി ജലനിരപ്പ് താഴാത്തതിനെ തുടർന്ന് രാത്രിയോടെ ഒരു ഷട്ടർകൂടി തുറന്നു. ഒൻപത് മണിയോടെയാണ് രണ്ടാം നമ്പർ ഷട്ടർ ഉയർത്തിയത്. 30 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്.
അണക്കെട്ടിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും ജലനിരപ്പ് കാര്യമായി കുറയാത്ത സാഹചര്യത്തിൽ തമിഴ്നാട് മൂന്നാമത്തെ ഷട്ടർ ഉയർത്തുകയായിരുന്നു. മൂന്നാമത്തെ ഷട്ടർ കൂടി ഉയർത്തിയതോടെ സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.
മൂന്നുവർഷത്തിനുശേഷം ഇന്നലെ രാവിലെയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്. സ്പിൽവേയിലെ 3, 4 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് രാവിലെ പുറത്തേക്ക് ഒഴുക്കിയത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ ഏഴുമുതൽ മൂന്നു സൈറണുകൾ മുഴക്കിയിരുന്നു. തുടർന്ന് 7.29-ന് മൂന്നാം നമ്പർ ഷട്ടറും 7.30-ന് നാലാം നമ്പർ ഷട്ടറും ഉയർത്തി.
Discussion about this post