വത്തിക്കാൻ സിറ്റി : പ്രധാനമന്ത്രി നരേന്ദ്രമോദിയും മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വത്തിക്കാൻ സിറ്റി സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുക. നേരത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയൻ ഡാഗ്രിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു
ഇറ്റാലിയൻ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര മേഖലകളിലെ ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ഇരുനേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയാണ് ഇത്തവണത്തേത്. 2023ൽ ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
2000ജൂണിൽ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയിക്ക് ശേഷം റോം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി. വിവിധ കാരണങ്ങളാൽ നീണ്ടുപോയ ഇന്ത്യയിലേക്കുള്ള സന്ദർശനത്തിനായി പോപിനെ പ്രധാനമന്ത്രി ക്ഷണിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
Discussion about this post