ഭോപ്പാല്‍: മല്ലിയില കഴുകാന്‍ ഓവുചാലിലെ വെള്ളം ഉപയോഗിച്ച പച്ചക്കറികടക്കാരനെതിരെ നടപടി. അഴുക്ക് വെള്ളത്തില്‍ മല്ലിയില കഴുകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.
വില്‍പ്പനക്ക് വെച്ച മല്ലിയിലകള്‍ ഓവുചാലിലെ അഴുക്കുവെള്ളത്തില്‍ കഴുകിയെടുക്കുന്ന ദൃശ്യം സമീപത്തുണ്ടായിരുന്ന ഒരാളാണ് പകര്‍ത്തിയത്. ഇങ്ങനെ ചെയ്യരുതെന്നും ആളുകള്‍ക്ക് അസുഖം വരുമെന്നും വീഡിയോ പകര്‍ത്തുന്നയാള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും കച്ചവടക്കാരന് ഇത് അവഗണിക്കുകയായിരുന്നു.
വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെ ഭോപ്പാല്‍ ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയിലുമെത്തി. ജില്ല കലക്ടര്‍ അവിനാഷ് ലവാനിയ ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസിനും കോര്‍പറേഷനും നിര്‍ദേശം നല്‍കുകയായിരുന്നു.
നവ് ബഹാര്‍ മേഖലയില്‍ വില്പന നടത്തുന്ന ധര്‍മേന്ദ്ര എന്നയാളാണ് പച്ചക്കറി കച്ചവടക്കാരനെന്ന് പോലീസ് കണ്ടെത്തി. വീഡിയോ വൈറലായതോടെ ഇയാള്‍ വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഇയാളുടെ ഫോണും ഓഫാണ്. ഇയാളെ എത്രയും വേഗം കണ്ടെത്തി നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
सावाधान देखिए आपकी सेहत से कैसे हो रहा खिलवाड़, कंही पर ऐसी सब्जी तो नही खरीद रहे ,भोपाल के सिंधी कॉलोनी में नाली के पानी से धुक रही सब्जी @bhupendrasingho जी @CollectorBhopal @digpolicebhopal मामले पर संज्ञान लेकर उचित कार्यवाही का आग्रह है , @KamalPatelBJP @DrPRChoudhary pic.twitter.com/10Em39YxPz
— sudhirdandotiya (@sudhirdandotiya) October 26, 2021
Discussion about this post