ചെന്നൈ: മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയ യുവനടന് പൃഥ്വിരാജ് സുകുമാരനെതിരെ തമിഴകത്ത് വന്‍ പ്രതിഷേധം. മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന് പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തേനി ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു.
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്മുരുകന് ആവശ്യപ്പെട്ട് രംഗത്തെത്തി. തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെന്നും അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്ആര്‍. ചക്രവര്‍ത്തി വ്യക്തമാക്കി.
120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നായിരുന്നും പൃഥ്വിയുടെ പ്രതികരണം. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post