ബായ് : പാക്കിസ്ഥാനെതിരായ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബര്‍ ആക്രമണം. നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബറിടങ്ങളില്‍ ഉയരുന്നത്.
Sanghis have started abusing Md. Shami after the loss.
After the racist attacks against few English players at Euro, the team came in support of them.
India's hockey skipper Rani Rampal criticized casteist remarks against a teammate.
Your move, @imVkohli and everyone else. pic.twitter.com/38Rx1BaA52
— Abhishek Baxi (@baxiabhishek) October 24, 2021
ഇന്ത്യന്‍ ടീമിലുള്ള പാക്കിസ്ഥാനി എന്നും, എത്ര പണം കിട്ടി എന്നുമൊക്കെയുള്ള അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം. പാക്കിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും അര്‍ധസെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യന്‍ ബോളിംഗ് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 151 റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. ഇതിനെത്തുടര്‍ന്ന് തോല്‍വിക്ക് പിന്നില്‍ ഷമിയാണെന്ന രീതിയില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളുമായെത്തിയത്.
ഷമിയെ പിന്തുണച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ടീം പരാജയപ്പെട്ടതിനെ ഒരാളെ മാത്രമായി കുറ്റം പറയാനാവില്ലെന്നും ഷമി തെറ്റുകാരനല്ലെന്നും പലരും അഭിപ്രായപ്പെട്ടു.
Discussion about this post