കൊച്ചി: രൂക്ഷമായ മഴക്കെടുതികള്‍ക്കിടയിലും ജനങ്ങള്‍ക്ക് താങ്ങായ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച സംഘപരിവാര്‍ അനുഭാവിയായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ജഡ്ജ് എസ് സുദീപ്.
പ്രളയ ട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് ശ്രീജിത്ത് പ്രളയം ആഘോഷിക്കുകയാണെന്നും മുഴുഭ്രാന്തനായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂയെന്നും എസ് സുദീപ് വ്യക്തമാക്കി. എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയതെന്നും ശ്രീജിത്തിനെ പ്രളയത്തിനു പോലും വേണ്ടാതായല്ലോയെന്നും സുദീപ് അഭിപ്രായപ്പെട്ടു.
ശ്രീജിത്തിനെതിരെ സോഷ്യല്‍മീഡിയയിലൂം രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. കേരളത്തില്‍ മഴയോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ ആഘോഷമാണ് ചില വിഷജീവികള്‍ക്ക്. ചാണക നിരീക്ഷകരും, സംഘികളും, കൊങ്ങികളും, ലീഗരും സുടാപ്പികളുമൊക്കെ ഉള്‍പ്പെടുന്ന ഒരു പ്രത്യേക വിഭാഗമാണത്. അവര്‍ക്ക് ആര്‍ത്തുല്ലസിക്കാനും, ആക്ഷേപം പറയാനും, കളിയാക്കി ചിരിക്കാനും ഉള്ള സമയമാണ് കേരളത്തിലെ മഴക്കെടുതി കാലമെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.
സുദീപിന്റെ പോസ്റ്റ്:
‘പ്രളയ നിരീക്ഷിക-നായ പണിക്കര്‍ എന്ന നികൃഷ്ടജീവിയെക്കുറിച്ചാണ്. പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്പോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ പ്രളയം ആഘോഷിക്കുകയാണ്. ധീര-നായ അവന്‍ കമന്റ് ബോക്‌സ് പൂട്ടി വച്ചാണ് അവന്റെ ഭ്രാന്ത് ആഘോഷിക്കുന്നത്. മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂ.
ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടത്. മാനസിക വെല്ലുവിളി നേടുന്ന ഒരു തീവ്ര വലതുപക്ഷ ജന്തു എങ്ങനെയാണ് വെറും രാഷ്ട്രീയ നിരീക്ഷകന്‍ ആകുന്നത്? എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയത്. ഇവനെയൊക്കെ പ്രളയത്തിനു പോലും വേണ്ടാതായല്ലോ…നരക വാരിധി നടുവിലാണ് ഞങ്ങള്‍. ഈ നിരീക്ഷക-നായ എന്ന നരകത്തീന്ന് ഞങ്ങളെ കരകേറ്റണേ…’
നാട് ദുരിതത്തിലായ ഈ സമയത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ മാറിനിന്ന് സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്ന പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത ശ്രീജിത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
കേരളത്തില്‍ മഴയോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ ആഘോഷമാണ് ചില വിഷജീവികള്‍ക്ക്. ചാണക നിരീക്ഷകരും, സംഘികളും, കൊങ്ങികളും, ലീഗരും സുടാപ്പികളുമൊക്കെ ഉള്‍പ്പെടുന്ന ഒരു പ്രത്യേക വിഭാഗമാണത്. അവര്‍ക്ക് ആര്‍ത്തുല്ലസിക്കാനും, ആക്ഷേപം പറയാനും, കളിയാക്കി ചിരിക്കാനും ഉള്ള സമയമാണ് കേരളത്തിലെ മഴക്കെടുതി കാലമെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.
Discussion about this post