തിരുവനന്തപുരം: തിരുവനന്തപുരം മുടവൻമുകളിൽ വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകർന്നു. പാലസ് റോഡിലാണ് സംഭവം. വീടിനുള്ളിൽ കുടുങ്ങിയ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി.
ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ് 12.45ഓടെയാണ് സംഭവം കുടുംബം വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിൽ മതിലിടിഞ്ഞുവീണതോടെ വീട് പൂർണമായും തകരുകയായിരുന്നു. അവശിഷ്ടങ്ങൾക്കുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണൻ (26), സന്ധ്യ (23), ജിതിൻ (4), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങിപ്പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്.
അസ്വസ്ഥതകൾ പ്രകടിപ്പിച്ച ലീലയെയും ഉണ്ണികൃഷ്ണനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നിലയത്തിൽ നിന്നും നിലയത്തിൽ നിന്നുമുള്ള യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post