ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അധ്യക്ഷന്‍ പിപി മുകുന്ദന്. പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞുപോകുന്നത് നേതൃത്വത്തിന്റെ അപക്വതമൂലമാണെന്നാണ് വിമര്‍ശനം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് മുകുന്ദന് നടത്തിയത്. ഒരു പ്രതിസന്ധി ഉണ്ടാവുമ്പോള്‍ പ്രശ്നം പരിഹരിക്കേണ്ടവര്‍ ഇടപെട്ട് അത് പരിഹരിച്ചാല്‍ അത് തീര്‍ക്കാമെന്നും പിപി മുകുന്ദന് കൂട്ടിചേര്‍ത്തു.
പിപി മുകുന്ദന്റെ വാക്കുകള്‍;
‘വളരെ വിഷമതകള്‍ സഹിച്ചിട്ടാണ് അലി അക്ബര്‍ മലപ്പുറം ജില്ലയില്‍ ജീവിക്കുന്നത് പോലും. വിഷമം എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഉപയോഗപ്പെടുത്തേണ്ടത് പാര്‍ട്ടിയാണ്. പ്രവര്‍ത്തകര്‍ക്ക് ഏന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് ബന്ധങ്ങള്‍ വഴി നമ്മള് അറിയും. ആ ബന്ധങ്ങളുടെ പോരായ്മയാണ് പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനം. നേതാക്കളെ വേണ്ട രീതിയില്‍ കൊണ്ടുനടക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല. എന്തോ എവിടെയോ പ്രശ്നം ഉണ്ട്. കൂട്ടായ്മയോടെ മുന്നോട്ട് പോകാനുള്ള അപക്വമായ സമീപനമാണ്. അത് തിരുത്തപ്പെടണം.
കാളവണ്ടിയില്‍ കയറി കഴിഞ്ഞാല്‍ അത് എളുപ്പത്തില്‍ നയിച്ച് കൊണ്ടുപോകാം എന്ന് കരുതുന്നുണ്ടാവും. എന്നാല്‍ അത് സാധിക്കില്ല. കാളയുടെ മൂക്കുകയര്‍ പിടിച്ച് കൊണ്ടുപോകണം. മോഡി അധികാരത്തില്‍ വന്നത് കൊണ്ട് ഇവിടെയും വിജയിക്കാം എന്ന് കരുതരുത്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണം. സുരേന്ദ്രന് സ്വയം മാറി നില്‍ക്കണം. കോഴക്കേസ് വിവാദത്തില്‍ ശബ്ദ സാമ്പിളുകള്‍ പരിശോധിച്ചു. അത് ശരിയാണെന്ന് തെളിഞ്ഞാലോ.
സുരേന്ദ്രന് രാജിവെക്കേണ്ടത് എന്റെ വെറും ആഗ്രഹം മാത്രമാണെന്ന് സുരേന്ദ്രന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗുരുത്വ ദോഷം കൊണ്ടാണ്. സുരേന്ദ്രന് അഗ്നി ശുദ്ധി വരുത്തണം. ആറ് മാസമായി പ്രശ്നങ്ങള്‍ ഉരുണ്ടുകൂടി നില്‍ക്കുകയാണ്. ലാഘവത്തോടെയല്ല കേന്ദ്രം ഇതിനെ കാണേണ്ടത്. കേരളം ഇല്ലെങ്കിലും കേന്ദ്രത്തില്‍ ജയിക്കാം എന്നതാണ് നേതാക്കളുടെ നിലപാട്.
Discussion about this post