കൊൽക്കത്ത:ട്യൂഷൻ ക്ലാസിനിടെ അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. അധ്യാപകന്റെ വീട്ടിൽവെച്ചായിരുന്നു പീഡനം. 40കാരനായ ബയോളജി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. കൊൽക്കത്ത എക്പാൽബോറ പ്രദേശത്താണ് സംഭവം.
പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി രഹസ്യമൊഴി നൽകി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അധ്യാപകൻ പെൺകുട്ടിയെ ബലം പ്രയോഗിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. അധ്യാപകന്റെ വീട്ടിൽ നിന്ന് പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
Discussion about this post