ന്യൂഡൽഹി: ലഖിംപൂർ കാലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ ആശിഷ് മിശ്ര ടേനി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ പതിനൊന്ന് മണി വരെയാണ് ഉത്തർപ്രദേശ് പൊലീസ്, മന്ത്രിയുടെ മകന് സമയം നൽകിയിരിക്കുന്നത്.
ആശിഷ് മിശ്ര ടേനി ലഖിംപൂർ ഖേരിയിലെ വീട്ടിൽ തന്നെയുണ്ടെന്നും, ഇന്ന് ഹാജരാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെ കേന്ദ്രമന്ത്രി ലഖിംപൂർ ഖേരിയിലെ വീട്ടിലെത്തിയിരുന്നു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയതാണ് കേസ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രമന്ത്രിയുടെ മകനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
Discussion about this post