കൊച്ചി: മണിക്കൂറുകളോളം ക്യൂ നിന്ന് മദ്യം വാങ്ങേണ്ട സാഹചര്യം ഇനിയില്ല. സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശമദ്യ വില്പന ശാലകളിലും ഓണ്‍ൈലന്‍ ബുക്കിങ് സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. പണമടച്ച് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപിയുമായി വില്പനശാലകളിലെത്തി മദ്യം വാങ്ങാവുന്നതാണ്. അതിനായി ക്യൂ നില്‍ക്കേണ്ട കാര്യവുമില്ല.
fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് ചെയ്യേണ്ടത്. ഈ വെബ്സൈറ്റില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒടിപി ലഭ്യമാകും. ഇതിന് ശേഷം പേര് നല്കി, മദ്യം വാങ്ങുന്നയാള്‍ 23ന് വയസ്സിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണമെന്ന് മാത്രം. പിന്നീട് ആവശ്യമുള്ള വിദേശമദ്യം തെരഞ്ഞെടുക്കാം. ബീയറും വൈനുമടക്കം ഈ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ലഭ്യമാണ്.
തെരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം അടയ്ക്കാവുന്നതാണ്. മദ്യം ഡെലിവറിക്ക് തയാറാണെന്നുള്ള സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്‍പശാലയിലെത്തിയാല്‍ മദ്യം ലഭിക്കുന്നതാണ്.
Discussion about this post