ബിജെപിയുടെ ഐടി സെല്‍ വിഭാഗത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ‘http://www.bjpitcell.org/’ എന്ന ഡൊമെയ്ന്‍ നെയിംമിലുള്ള സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏത് സ്വകാര്യ കംപ്യൂട്ടറും പരിശോധിക്കാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.
‘സ്വകാര്യത വേണം’ (Just Want Privacy) എന്ന തലക്കെട്ടോടെ സൈറ്റില്‍ തെളിയുന്ന സന്ദേശം ഇങ്ങനെയാണ്
സ്വകാര്യത ഞങ്ങളുടെ അവകാശമാണ്..
ബിജെപിയുടെ യഥാര്‍ഥ മുഖം ഞങ്ങള്‍ പുറത്തെത്തിക്കും..
ബിജെപിയുടെ പക്കലുള്ള കള്ളപ്പണത്തിന്റെ മുഴുവന്‍ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്
നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക
ഇനി ഒരു തിരഞ്ഞെടുപ്പും ബിജെപി ജയിക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ തെളിവുകള്‍ പുറത്തുവിടും
ഇനി ജനങ്ങളെ നിയന്ത്രിക്കാന്‍ ബിജെപിക്ക് കഴിയില്ല.
എല്ലാ തെളിവുകളുമായി ഞങ്ങള്‍ കോടതിയെലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ..
Discussion about this post