കൊച്ചി: മോന്സണ് കേസില്‍ തന്നെ മന:പൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടന് ബാല വീണ്ടും രംഗത്ത്. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിച്ചെന്നും ഇദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞു.
ആദ്യ ഭാര്യ അമൃതയുടെ പേര് വ്യക്തമാക്കുന്ന ഒരു ഓഡിയോ ക്ലിപ്പും കൂടി പങ്കുവച്ചാണ് ബാല മറുപടി പറയുന്നത്. ഇത് അവസാനത്തെ താക്കീതാണെന്നും ഓര്‍മിപ്പിച്ചാണ് ബാല വിഡിയോ അവസാനിപ്പിക്കുന്നത്.
‘ആരോ ഇതിന്റെ പിന്നിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ആരാണ് ഇത് ചെയ്യുന്നത് എന്ന ക്ലാരിഫിക്കേഷന് കിട്ടിയത് ഇപ്പോഴാണ്. ഒരു സിനിമ റിലീസ് ചെയ്യും മുന്‍പ് ട്രെയിലര്‍ ഇറങ്ങും. ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നോക്കുകയാണ്. ഞാന്‍ ഭീരുവല്ല സ്വയം മൗനം പാലിച്ചതാണ്. എനിക്ക് ആരോടും പ്രതികാരമില്ല. എല്ലാവരും നന്നായിരിക്കട്ടെയെന്ന ചിന്ത മാത്രമാണ്. മകളുടെ ഭാവി ഓര്‍ത്ത് എല്ലാം ഞാന്‍ വിട്ടുകൊടുക്കുകയാണ്. പൂര്‍ണമായും വിട്ടുകൊടുക്കുകയാണ്.’ എന്നും ബാല വീഡിയോയില്‍ പറയുന്നു.
Discussion about this post