കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.
പയ്യന്നൂർ വെള്ളൂരിലെ മൂപ്പൻറകത്ത് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് അബ്ദുൾ അസീസ് വീണത്.
കോവിഡിനൊപ്പം ശ്വാസകോശ കാൻസർ ബാധിതൻ കൂടിയായിരുന്നു അബ്ദുൽ അസീസ്. ഏഴാംനിലയിലെ ഫയർ എക്സിറ്റിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂടെയുണ്ടായിരുന്ന മകൻ പുറത്ത് പോയപ്പോഴാണ് സംഭവമുണ്ടായത്. പരിയാരം പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post