ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് പരീക്ഷയില്‍ ഒന്നാം സ്ഥാനം. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന് മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ കോട്ടൂര്‍ സ്വദേശി കെ മീര ആറാം റാങ്ക് നേടി.
836 പേരാണ് മെയിന്‍സില്‍ യോഗ്യത നേടിയത്. മലയാളികളായ മിഥുന് പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന് 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര് നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്ജുന് കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.
വിവിധ സര്‍വീസുകളിലേക്ക് ആകെ യോഗ്യത നേടിയത്: 836
ഐഎഎസ് – 180
ഐഎഫ്എസ് – 36
ഐപിഎസ് – 200
Discussion about this post