ബീജിങ്: വീണ്ടും ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ഭാഗികമായ ലോക്ക്ഡൗൺ പ്രഖ്യാപനം. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട വടക്കുകിഴക്കൻ ചൈനീസ് നഗരമായ ഹർബിൻ ആണ് ഭാഗികമായി അടച്ചുപൂട്ടിയത്.
ബുധനാഴ്ച മൂന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് നടപടി. 9.5 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹർബിൻ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ വീടിന് പുറത്തിറങ്ങാവൂ എന്നാണ് നിർദേശം. പുറത്തിറങ്ങുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ ജനങ്ങൾക്കായി കൂട്ട കോവിഡ് പരിശോധനയും അധികൃതർ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ, പാർലറുകൾ, ജിം, തീയ്യേറ്റർ എന്നിവ അടച്ചിടാനും നിർദേശം നൽകി.
Discussion about this post