തൃശ്ശൂര്‍: നടന് ഇന്നസെന്റിന്റെ സുഖവിവരം അന്വേഷിക്കാനെത്തിയ മുസലിയാരുടെ കരുതലിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് എഴുത്തുകാരന് ഇബ്രാഹിം ടിഎന്‍ പുരം.
ഏത് മഹല്ലില്‍ ജോലി ഏറ്റാലും ജാതി മത ഭേദമില്ലാതെ എല്ലാ വീട്ടുകാരുമായും സൗഹൃദത്തിലാവുകയും അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന മുഹമ്മദലി ബാഖവി പാലൂരിനെ കുറിച്ചാണ് ഇബ്രാഹിം ടിഎന്‍ പുരം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
സുഖമില്ലെന്ന് അറിഞ്ഞപ്പോള്‍ ഇന്നസെന്റിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുകയും സന്ദര്‍ശക വിലക്കുണ്ടായിട്ടും മുസ്ലിയാര് ആണെന്ന് കേട്ടപ്പോള്‍ ഇറങ്ങിവന്ന് കുശലാന്വേഷണം നടത്തിയ ഇന്നസെന്റിനെ കുറിച്ചുമാണ് കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
സിനിമാനടന്റെ അടുത്ത് മുസ്ലിയാര്‍ക്ക് എന്തു കാര്യം എന്ന് ചോദിക്കരുത്. ഈ മുസ്ലിയാര്‍ക്ക് ഒരു ശീലമുണ്ട്. ഏത് മഹല്ലില്‍ ജോലി ഏറ്റാലും എല്ലാ വീട്ടുകാരുമായും സൗഹൃദത്തിലാവും. അതില്‍ ജാതി മതഭേദമില്ല. അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കും. ഏതാണ്ട് ഒരു കുഞ്ഞായിന്‍ മുസ്ലിയാര് സ്റ്റൈല്‍.
അങ്ങനെ ഒരു സായാഹ്നത്തില്‍ ഇന്നസെന്റിന്റെ വീടിനടുത്തുമെത്തി. സുഖമില്ലെന്ന് അറിഞ്ഞപ്പോള്‍ കാണാനുള്ള മോഹം അറിയിച്ചു. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടെങ്കിലും മുസ്ലിയാര് ആണെന്ന് കണ്ടപ്പോള്‍ ഇന്നസെന്റ് ഇറങ്ങി വന്നു.
കോവിഡ് കാലമായതു കൊണ്ട് അകത്തേക്ക് വിളിക്കുന്നില്ലെന്ന് മുഖവുര. പിന്നെ സ്നേഹാന്വേഷണം. രാഷ്ട്രീയ, സാമൂഹ്യ അനുഭവങ്ങളുടെ പങ്കുവെക്കല്‍… പ്രാര്‍ത്ഥിക്കണ ട്ടോ എന്ന് തനതു സ്റ്റൈലില്‍ ഒരു അഭ്യര്‍ത്ഥനയും… ബലേ ഭേഷ്….’
Discussion about this post