കലവൂര്‍: കൈയ്യില്‍ 20,000 രൂപ ഇല്ലാത്തതിനാല്‍ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവെച്ച് വിഷമിച്ചു നിന്ന നവാസിനെ തേടി ഒരു കോടിയുടെ ഭാഗ്യം. സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് മാമൂട് ചിറയില്‍ എ.നവാസിന്റെ കൈകളിലേയ്ക്ക് എത്തിയത്. വര്‍ഷങ്ങളായി വാടകവീട്ടിലാണു നവാസിന്റെ താമസം.
തലവടി പള്ളിക്കവലയ്ക്കു സമീപം സ്വകാര്യ ഭക്ഷ്യോല്പന്ന നിര്‍മാണ കമ്പനിയില്‍ പൊറോട്ട ഉണ്ടാക്കലാണു ജോലി. നവാസിന്റെ മകളുടെ മകളായ അഞ്ചാം ക്ലാസുകാരി നസ്രിയ വൃക്കസംബന്ധമായ അസുഖത്തിനു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്.
ആശുപത്രിയിലെത്തിയപ്പോള്‍ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 15 ദിവസത്തെ ചികിത്സയ്ക്കും താമസത്തിനും മറ്റുമായി ഇരുപതിനായിരത്തോളം രൂപ വേണം. അതില്ലാത്തതിനാല്‍ പിന്നീടു വരാമെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു. ഈ വിഷമവേളയിലാണ് നവാസിനെ ഭാഗ്യദേവത കടാക്ഷിച്ചത്.
Discussion about this post