പിങ്ക് അനാര്‍ക്കലിയില്‍ അതീവ സുന്ദരിയായി മലയാളികളുടെ ഇഷ്ടതാരം ഭാവന. താരം പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇതിനോടകം സൈബറിടത്ത് വൈറലായി കഴിഞ്ഞു. എല്ലായ്പ്പോഴും ജീവിതത്തിന്റെ പിങ്ക് വശത്തേക്ക് നോക്കുക എന്നാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് കുറിച്ചത്,
പിങ്ക് വസ്ത്രത്തിനൊപ്പം പിങ്ക് കമ്മലും മോതിരവുമാണ് ആക്സസറൈസ് ചെയ്തത്. പിങ്ക് ലിപ് സ്റ്റിക്കും സോഫ്റ്റ് വേയ്വി ഹെയര്‍ സ്റ്റൈലും താരത്തെ സുന്ദരിയാക്കി. താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. നേരത്തെ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തത് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
Discussion about this post