ടെഹ്റാന്: ഇറാനില്‍ നിന്നുള്ള ഭീഷണി മറികടക്കുന്നതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവിക സേന പട്രോളിങ് ശക്തമാക്കി. കടല്പാത വഴി എണ്ണ കയറ്റുമതി ചെയ്യുന്നതില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനും മറ്റ് രാഷ്ട്രങ്ങളും തമ്മില്‍ വര്‍ഷങ്ങളായി ഇവിടെ പ്രശ്നങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്നാണ് ഇറാന്റെ പ്രധാന ഭീഷണി. എണ്ണ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വേണ്ടി വര്‍ഷങ്ങളായി ഗള്‍ഫില്‍ അമേരിക്ക യുദ്ധകപ്പലുകള്‍ സജ്ജമാക്കി വെച്ചിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ പട്രോളിങ് ശക്തമാക്കി യുഎസ് നാവിക സേനയുടെ വിമാനവാഹിനി കപ്പലാണ് രംഗത്തുള്ളത്. എന്നാല്‍ സ്വന്തം രാജ്യത്ത് നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടാല്‍ ഹോര്‍മുസ് വഴി ആരും എണ്ണ കടത്തേണ്ടതില്ലെന്നാണ് ഇറാന്റെ തീരുമാനം. 2016ലെ യുസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡിമിനിസ്ട്രേഷന് തയാറാക്കിയ കണക്ക് പ്രകാരം പ്രതിദിനം ഹോര്‍മുസ് കടലിടുക്ക് വഴി 18.5 ദശലക്ഷം ബാരല്‍ എണ്ണയാണ് കടത്തിക്കൊണ്ടുപോകുന്നത്.
Discussion about this post