വാഷിംഗ്ടണ്‍ : ഉത്തരകൊറിയയുടെ ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം സമൂഹത്തിന് ഭീഷണിയെന്ന് യുഎസ്. ഏകദേശം 930 മൈല്‍ (1500 കിലോമീറ്റര്‍) സഞ്ചരിക്കുന്ന മിസൈല്‍ ഞായറാഴ്ചയാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.
സൈനിക ശക്തി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഉത്തരകൊറിയയുടെ ഈ നടപടി അയല്‍ രാജ്യങ്ങള്‍ക്കും രാജ്യാന്തര സമൂഹത്തിനും ഭീഷണിയാണെന്നാണ് യുഎസ് ഇന്‍ഡോ പസഫിക് കമാന്‍ഡ് മേധാവി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ ന്യൂക്ലിയര്‍ ,ബാലിസ്റ്റിക് പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ വിശദീകരണം.
ശത്രുക്കള്‍ക്കെതിരായ രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആയുധമായാണ് മിസൈലുകളെ കാണുന്നതെന്ന് നോര്‍ത്ത് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post