വര്‍ക് ഫ്രം ഹോം തുടര്‍ന്നാല്‍ തങ്ങളുടെ വിവാഹബന്ധം നീണ്ടുനില്ക്കില്ലെന്നുള്ള ഭാര്യയുടെ കത്താണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെയാണ് ജോലി വീട്ടിലായത്. ഭര്‍ത്താവിന് നല്കിയ വര്‍ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് ഈ ഭാര്യ കത്തിലൂടെ ആവശ്യപ്പെടുന്നുമുണ്ട്.
ബിസിനസ്സുകാരനായ ഹര്‍ഷ് ഗോയങ്കയാണ് കത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല എന്ന ക്യാപ്ഷനോടെയാണ് ഹര്‍ഷ് ഗോയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞാണ് കത്തു തുടങ്ങുന്നത്. അദ്ദേഹത്തെ ഇനിമുതല്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഭര്‍ത്താവ് പാലിക്കുമെന്നും കത്തില്‍ പറയുന്നു.
വര്‍ക് ഫ്രം ഹോം തുടര്‍ന്നാല്‍ വീട്ടിലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും ഇവര്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഒരുദിവസം പത്തുതവണയോളം ചായ കുടിക്കും. പല മുറികളിലായി ഇരിക്കുകയും അവയൊക്കെ വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നുമുണ്ട്. മാത്രവുമല്ല ജോലിക്കിടെ ഉറങ്ങുന്നതുപോലും കണ്ടിട്ടുണ്ടെന്നും ഭാര്യ കത്തില്‍ പറയുന്നു. തനിക്ക് രണ്ടുകുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും വീടിന്റെ ശുചിത്വം തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
Discussion about this post