കോട്ടയം: കത്തോലിക്കാ യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവനയ്ക്ക് എതിരെ സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് രംഗത്ത്.
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കിൽ പാലാ ബിഷപ്പ് അതു വെളിപ്പെടുത്തണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു. തെളിവ് പുറത്തു വിടാൻ പാലാ ബിഷപ്പിന് സാധിക്കുന്നില്ലെങ്കിൽ നാർക്കോട്ടിക്സ് അടിച്ചതെവിടെ നിന്നാണെന്ന് അദ്ദേഹം തുറന്നു പറയണമെന്നും സത്താർ വിമർശിച്ചു. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷസർപ്പത്തെ പിടിച്ച് കൂട്ടിലടക്കണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു.
ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമർശം. ‘ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും’- പാലാ ബിഷപ്പ് പറഞ്ഞതിങ്ങനെ.
Discussion about this post