കൊച്ചി: സലാം എയര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസിന് ഒരുങ്ങുന്നു. ഒമാനിലെ ബജറ്റ് വിമാന കമ്പനിയാണ് സലാം എയര്‍. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുവാദം ലഭിച്ചാല്‍ കണ്ണൂരിലേക്കും സര്‍വീസ് നടത്താന്‍ സലാം എയറിന് പദ്ധതിയുണ്ട്.
ഡല്‍ഹിയില്‍ വ്യോമയാന മന്ത്രാലയ അധികൃതരുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായി സലാം എയര്‍ സിഇഒ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി. കൊച്ചിയിലേക്കുള്ള സര്‍വീസിനാണ് സലാം എയര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും അനുമതി ലഭ്യമാകുന്നതോടെ സലാം എയര്‍ കണ്ണൂര്‍ സര്‍വീസിന് പരിഗണന നല്‍കുമെന്നും മുഹമ്മദ് അഹ്മദ് വ്യക്തമാക്കി.
Discussion about this post