തിരുവനന്തപുരം : ലോകത്തില്‍ തന്നെ സമാനതകളില്ലാത്ത വിധം കോവിഡ് ദുരിതകാലത്തിനെ മറികടക്കാന്‍ കേരളത്തില്‍ സര്‍ക്കാര്‍ സപ്ലൈക്കോ വഴി വിതരണം ചെയ്തത് 11 കോടി കിറ്റുകള്‍. ഓണക്കാലത്ത് മാത്രം എണ്‍പത്തേഴ് ലക്ഷത്തോളം കിറ്റുകള്‍ ആണ് (8692064) സപ്ലൈക്കോ വിതരണം ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,19,718 അധികമാണ്.
കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ല എന്ന നിശ്ചയ ദാര്‍ഢ്യത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ ഓണത്തിന് സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള അനാഥമന്ദിരങ്ങളിലും അഗതി മന്ദിരങ്ങളിലും അധികമായി 12500 കിറ്റുകള്‍ കൂടി വിതരണം ചെയ്യാന്‍ സപ്ലൈക്കോയ്ക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്.
സാധാരണക്കാര്‍ക്ക് ആശ്വാസവും കൈത്താങ്ങും ആയ ഓണക്കിറ്റ് വിതരണത്തില്‍ 1450 പാക്കിങ് സെന്ററുകളിലായി പതിനായിരത്തോളം ആളുകളാണ് രാപകലില്ലാതെ കൈമെയ് മറന്ന് തികച്ചും പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചത്.
ഇതുവരെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം സപ്ലൈക്കോ നല്‍കുന്നത് ഇങ്ങനെയാണ് :
കോവിഡ് കിറ്റ് 8490066, ഓണം2020 8372346
സെപ്റ്റംബര്‍ 8391540, ഒക്ടോബര്‍ 8368185
നവംബര്‍ 8451198, ഡിസംബര്‍ 8333929
ജനുവരി 2021 8403437, ഫെബ്രുവരി 8473185
മാര്‍ച്ച് 8475139, ഏപ്രില്‍ 8576854
മെയ് 8529179, ജൂണ്‍ 8362979
ഓണം 2021 8692064
Discussion about this post