കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വടക്കന്‍ കാബൂളിന്റെ ഭാഗമായ പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്ന വാദവുമായി താലിബാന്. എന്നാലിത് നിഷേധിച്ച പ്രതിരോധ സേന പാക് മാധ്യമങ്ങള്‍ കെട്ടിച്ചമച്ച നുണ മാത്രമാണിതെന്ന് അറിയിച്ചു.
അഫ്ഗീനിസ്ഥാനില് താലിബാന് ഇതുവരെ പിടിച്ചടക്കാന്‍ കഴിയാത്ത മേഖലയാണ് പാഞ്ച്ഷീര്‍. പ്രദേശത്ത് പ്രതിരോധ സേനയോട് ചെറുത്തുനില്ക്കാന് ഇതുവരെ താലിബാന് സാധിച്ചിട്ടില്ലെന്നാണ് വിവരം. അഫ്ഗാനിസ്ഥാന് ഇപ്പോള്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലാണെന്നും പഞ്ച്ഷീറിലെ പ്രതിരോധ സേനയെ തകര്‍ത്തിരിക്കുന്നുവെന്നും താലിബാന് കമാന്‍ഡറെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പ്രതിരോധ സേന അത്ര പെട്ടന്ന് കീഴടങ്ങില്ല എന്നാണ് അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റും പ്രതിരോധ സേനയുടെ തലവനുമായ അമറുള്ള സലെ വ്യക്തമാക്കിയിരിക്കുന്നത്.”താലിബാന്റെ അധിനിവേശത്തോടെ വളരെ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ അവര്‍ക്കെതിരെ പ്രതിരോധം തുടരും.” ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമറുള്ള വ്യക്തമാക്കി.പഞ്ച്ഷീര്‍ പിടിച്ചടക്കി എന്ന വാര്‍ത്ത പ്രതിരോധ സേനയിലെ മറ്റ് നേതാക്കളും നിഷേധിച്ചിട്ടുണ്ട്.
“പഞ്ച്ഷീര്‍ പിടിച്ചടക്കി എന്ന് വരുന്ന വാര്‍ത്തകളൊക്കെ പാക്കിസ്ഥാന് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഇത് വ്യാജവാര്‍ത്തകളാണ്.” പ്രതിരോധ സേന നേതാവ് അഹ്മദ് മസൂദ് പറഞ്ഞു. അധികാരത്തിനായി നിലവില്‍ ശക്തമായ പോരാട്ടമാണ് പാഞ്ചഷീറില് താലിബാനും പ്രതിരോധ സേനയും തമ്മില്‍ നടക്കുന്നത്. ഇരു പക്ഷത്ത് നിന്നുമുള്ള നിരവധി പേര് ഇതിനോടകം മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post