കാണ്ഡഹാറില്‍ : സമാധാനപൂര്‍ണമായ ഭരണമാവും ഇക്കുറി ഉണ്ടാവുകയെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം ചരിത്രം ആവര്‍ത്തിച്ച് താലിബാന്. കാണ്ഡഹാറില്‍ സംഗീതത്തിനും ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദങ്ങള്‍ക്കും താലിബാന് വിലക്കേര്‍പ്പെടുത്തി.
Taliban bans airing music & women's voice in Afghanistan's southern Kandahar province, @pajhwok reports. https://t.co/cEPgL19vEd
— Hesamuddin Hesam (@hhesam_) August 29, 2021
താലിബാന് അഫ്ഗാന് പിടിച്ചടക്കിയതിനെത്തുടര്‍ന്ന് മിക്ക ചാനലുകളും അവരുടെ വനിതാ ആങ്കര്‍മാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കെത്തിയിരിക്കുന്നത്. തലസ്ഥാനമായ കാബൂളിലെ വിവിധ കമ്പനികളും വനിതാ ജീവനക്കാരോട് ജോലിക്ക് വരേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഇസ്ലാമിക രീതിയില്‍ പഠനം തുടരാമെന്നും ആവര്‍ത്തിക്കുന്ന താലിബാന് ഇതിന് നേരെ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്.
Acting Taliban Minister of Higher Education:
Girls and boys will no longer be able to study together in universities and will continue to study in separate classes in accordance with Islamic law.— Ziar Khan Yaad (@ziaryaad) August 29, 2021
നേരത്തേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് വിലക്കിയ താലിബാന് പുതിയ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള സമ്പ്രദായത്തില്‍ മതപഠനത്തിന് പ്രാധാന്യമില്ലെന്ന് കാട്ടി പുതിയ രീതിയില്‍ സിലബസുകള്‍ രൂപപ്പെടുത്താനാണ് താലിബാന്റെ നീക്കമെന്നാണ് വിവരം. അഫ്ഗാന് യൂണിവേഴ്സിറ്റികളിലെയും മറ്റും വിദഗ്ധര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം.
Taliban’s brutality continues in Andarab. Today they brutally killed folkloric singer, Fawad Andarabi who simply was brining joy to this valley and its people. As he sang here “our beautiful valley….land of our forefathers…” will not submit to Taliban’s brutality. pic.twitter.com/3Jc1DnpqDH
— Masoud Andarabi (@andarabi) August 28, 2021
ഇന്നലെ തെക്കന്‍ അഫ്ഗാനിസ്ഥാനിലുള്ള നാടോടി ഗായകന് ഫവാദ് അന്ദറാബിയെ താലിബാന് ക്രൂരമായി കൊലപ്പെടുത്തി. ഇദ്ദേഹത്തെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് വലിച്ചിറക്കി വെടിവയ്ക്കുകയായിരുന്നു. സംഗീതമടക്കമുള്ള എല്ലാ വിനോദപരിപാടികള്‍ക്കും എതിരായ താലിബാന് കലാകാരന്മാരെ തിരഞ്ഞുപിടിച്ച് വധിക്കുകയാണ്.
Discussion about this post