കൊല്ലം: കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതക്കോട് കല്ലു സൗണ്ട്സ് ഉടമയായ സുമേഷാണ് ജീവനൊടുക്കിയത്. 47 വയസായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സുമേഷിനെ കണ്ടെത്തിയത്.
ലോക്ഡൗണ്‍ മൂലം വരുമാനം നിലച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു സുമേഷ്. സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള വസ്തു ഈട് നല്‍കിയാണ് സ്ഥാപനം നടത്തിയിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രയാസമുണ്ടായി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് സുമേഷിന്റെ കുടുംബം പറയുന്നു.
ലോക്ഡൗണ്‍ തുടങ്ങിയ ശേഷം കൊല്ലത്ത് മാത്രം 7 ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളാണ് ജീവനൊടുക്കിയത്.
Discussion about this post