കാബൂള്‍: പെണ്‍കുട്ടികളെ താലിബാന് ഭീകരരില്‍ നിന്നു സംരക്ഷിക്കുന്നതിനായി അവരുടെ സ്കൂള്‍ രേഖകള്‍ കത്തിച്ച് സ്കൂള്‍ ഓഫ് ലീഡര്ഷിപ് അഫ്ഗാനിസ്താന് സ്ഥാപക ഷബാന ബസിജ്-റാസിഖ്. പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് സ്കൂളുകളുടെ സ്ഥാപകയാണിവര്‍. പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ താലിബാന് ഭീകരര്‍ക്ക് ലഭിക്കാതിരിക്കുന്നതിനാണ് രേഖകള്‍ നശിപ്പിച്ചത്. രേഖകള്‍ കത്തിക്കുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
Nearly 20 years later, as the founder of the only all-girls boarding school in Afghanistan, I’m burning my students’ records not to erase them, but to protect them and their families.
2/6 pic.twitter.com/JErbZCSPuC— Shabana Basij-Rasikh (@sbasijrasikh) August 20, 2021
അധ്യാപിക ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ;
‘പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബോര്‍ഡിങ് സ്കൂളിന്റെ സ്ഥാപക എന്ന നിലയില്‍ എന്റെ വിദ്യാര്‍ഥിനികളുടെ രേഖകള്‍ കത്തിച്ചുകളയുകയാണ് ഞാന്‍. അവരെ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനല്ല, മറിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കുവേണ്ടിയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ രേഖകള്‍ കത്തിച്ച ഞങ്ങളുടെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കും ഞങ്ങളുടെ സുരക്ഷയെ പിന്തുണയ്ക്കുന്നവര്‍ക്കും ഉറപ്പുനല്‍കാനാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്.
Discussion about this post