തിരുവനന്തപുരം: 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. പിഎഫ് മാത്യുസിന്റെ അടിയാള പ്രേതത്തിന് മികച്ച നോവലിനും, താജ് മഹല്‍ എഴുതിയ ഒപി സുരേഷിന് മികച്ച കവിതയ്ക്കും പുരസ്കാരം ലഭിച്ചു.
സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം നല്കി. 25,000 രൂപയും, സാക്ഷ്യപത്രവും, ഫലകവുമാണ് പുരസ്കാരം.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍ കെകെ കൊച്ച്, മാമ്പുഴ കുമാരന്, കെആര്‍ മല്ലിക, സിദ്ധാര്ഥന് പരുത്തിക്കാട്, ചവറ കെഎസ് പിള്ള, എംഎ റഹ്മാന് എന്നിവര്‍ക്ക് ലഭിച്ചു.
മികച്ച കവിതയ്ക്കുള്ള പുരസ്കാരം ഒപി സുരേഷ് എഴുതിയ താജ് മഹലിന് ലഭിച്ചു. മികച്ച നോവലായി പിഎഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥയായി ഉണ്ണി ആര് എഴുതിയ’വാങ്ക്’, മികച്ച നാടകം ശ്രീജിത്ത് പൊയില്‍ക്കാവിന്റെ ‘ദ്വയം’ എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങള്‍.
ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന യാത്രാ വിവരണത്തിന് വിധു വിന്‍സന്റ് പുരസ്കാരത്തിന് അര്‍ഹനായി. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ഇന്നസെന്റിനാണ്. ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
ജീവചരിത്രം/ആത്മകഥ – മുക്തകണ്ഠം വികെഎന്‍ – കെ രഘുനാഥന്
സാഹിത്യ വിമര്‍ശനം – വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന – ഡോ പി സോമന്
ബാലസാഹിത്യം – പെരുമഴയത്തെ കുഞ്ഞിതളുകള്‍
വൈജ്ഞാനിക സാഹിത്യം – മാര്‍ക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം – ഡോ ടി കെ ആനന്ദി
വിവര്‍ത്തനം – റാമല്ല ഞാന്‍ കണ്ടു (അനിത തമ്പി), ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍ (സംഗീത ശ്രീനിവാസന് )
Discussion about this post