കണ്ണൂര്‍: ഭീകരസംഘടന ഐഎസുമായി ബന്ധമുണ്ടെന്ന പേരില്‍ രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റില്‍. താണയിലെ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. രാവിലെ ഏഴുമണിയോടെയാണ് എന്‍ഐഎ സംഘം കണ്ണൂരിലെത്തിയത്.
സമൂഹമാധ്യമങ്ങളുടെ ഐസ് ആശയ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആശയ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഇവരെ നേരത്തെയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ സുഹ്യത്ത് മുസാദ് നേര്ത്തെ എന്‍ ഐ എ കസ്റ്റഡിയിലായിരുന്നു.
ഇന്ന് രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്ത്. ഇവരുടെ കണ്ണൂരിലെ വീടുകളില്‍ പരിശോധന നടത്തി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ഇന്ന് തന്നെ ഡല്‍ഹിക്ക് കൊണ്ട് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post