തിരുവനന്തപുരം: ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി എസ്വൈ സുരേഷിനെ പോലീസ് സേനയിൽ നിന്നും സസ്പെൻഡ് ചെയ്ത സംഭവം വലിയ ചർച്ചയാവുകയാണ്. ഉയർന്ന പദവി വഹിച്ചിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ കൈക്കൂലി കേസിൽ നടപടിയുണ്ടാകുന്നത് വളരെ അപൂർവ്വമായാണ്. ഈയടുത്ത കാലത്തൊന്നും കേട്ടിട്ടില്ലാത്ത ഈ നടപടിക്ക് പിന്നിൽ വർക്കലയിലുള്ള റിസോർട്ട് ഉടമകളുടെ പരാതിയാണ്.
വർക്കലയിലെ റിസോർട്ട് റെയ്ഡ് ചെയ്ത ശേഷം കൈക്കൂലി ചോദിച്ചെന്ന ഉടമയുടെ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. പിന്നാലെ തെറ്റുകാരനാണ് സുരേഷ് കുമാർ എന്നുകണ്ടാണ് നടപടി എടുത്തത്. രണ്ട് ഇടനിലക്കാർ മുഖേന റിസോർട്ട് ഉടമകളെ കേസിൽ നിന്നും രക്ഷിക്കാനായി മാസപ്പടി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി സസ്പെൻഷൻ ഉത്തരവിറക്കിയത്. പേട്ട സിഐയായിരിക്കുമ്പോൾ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനും സുരേഷിനെ സസ്പെന്റ് ചെയ്തിരുന്നു. കടയ്ക്കാവൂരിൽ മകന്റെ മൊഴിയിൽ അമ്മയ്ക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സുരേഷായിരുന്നു. പിന്നീട് ഈ കേസ് യുവതിയുടെ ഭർത്താവും പോലീസും ചേർന്ന് കെട്ടച്ചമച്ചതാണെന്ന ആരോപണവും ഉയർന്നിരുന്നു.
Discussion about this post